Site icon Malayalam News Live

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി; ദുരന്തമുഖത്ത് കുടുങ്ങിയവരില്‍ കളക്ടറും; റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.

കോഴിക്കോട് കളക്ടർ ഉള്‍പ്പടെ അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി.
പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു കളക്ടർ. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. കുടുങ്ങിയവരെ റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.

വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ആളപായം ഒഴിവാക്കാനായി.

ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി താണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒൻപത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകർന്നു.

Exit mobile version