Site icon Malayalam News Live

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സയിൽ, സംഭവം കോഴിക്കോട്

ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികളായ നാലുപേർക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുപേരും ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിലധികമായി ഫ്രിഡിജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്. അതിൻ്റെ അലർജിയാകാം രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version