Site icon Malayalam News Live

ഇതിന് ഒരു അവസാനമില്ലേ..! കോഴിക്കോട് ഡിഎംഒ കസേര തര്‍ക്കത്തില്‍ തീരുമാനമായില്ല; ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ; കോഴിക്കോട് ഡിഎംഒ ആയി എൻ രാജേന്ദ്രൻ തുടരും

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേര തർക്കത്തിന് അവസാനമായെന്ന് കരുതിയിരിക്കെ വീണ്ടും ട്വിസ്റ്റ്.

ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ചത് ഉള്‍പ്പെടെയുളള സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കണ്ണൂർ ഡിഎംഒ ഡോക്ടർ പീയൂഷ് നമ്പൂതിരി നല്‍കിയ ഹർജിയിലാണ് ഇപ്പോള്‍ സ്റ്റേ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡി എച്ച്‌സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് നിയമനം നല്‍കിയിരുന്നത്. ഈ ഉത്തരവിലാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം ഒൻപതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണല്‍ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.

Exit mobile version