Site icon Malayalam News Live

കാല്‍വഴുതിവീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടു; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്‍വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.

 

 

 

 

Exit mobile version