Site icon Malayalam News Live

പാലായില്‍ നിന്ന് കാസര്‍ഗോഡെ മരണ വീട്ടിലേക്കുപോയ വാൻ വടകരയ്ക്കടുത്ത് താഴ്ച്ചയിലേക്ക് മറിഞ്ഞു; കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.

കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം.

കോട്ടയം പാലായില്‍ നിന്നും കാസര്‍കോട് വെള്ളരിക്കുണ്ടിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. കാസര്‍കോട് ഒരു മരണാനന്തര ചടങ്ങിന് പോകുകയായിരുന്നു ഇവര്‍.

ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റ മറ്റുള്ളവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version