കോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഷബ്നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരൻ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകല്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
