Site icon Malayalam News Live

രണ്ടുമാസം ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്; ചുമലിനും വയറിനും കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് നാദാപുരം പോലീസ്.

നരിപ്പറ്റ സ്വദേശിനി ഷംന ( 28 ) യാണ് ഭർത്താവ് കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഷംനയുടെ

ഇടത് ചുമലിനും വയറിനുമാണ് കുത്തേറ്റത്. ചിയ്യൂരിലെ ഫൈസലിൻ്റെ വീട്ടില്‍ വെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ ഷംനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. അക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുടുംബ കലഹമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

Exit mobile version