Site icon Malayalam News Live

അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു, ഏറെയും മുട്ടയിടുന്നവ

 

ചാരുംമൂട് : അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികള്‍ ചത്തു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസില്‍ വിധവയായ ജഗദമ്മയുടെ കോഴികളാണ് ചത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലിലായിരുന്നു കൂട്ടിലടച്ചിരുന്ന കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നത്. മുട്ടയിട്ട് തുടങ്ങിയ കോഴികളായിരുന്നു ഏറെയും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവിടെ രണ്ട് ദിവസം മുമ്ബ് പകല്‍ മൂന്ന് ആടുകളെ പട്ടികള്‍ കടിച്ചുകൊന്നിരുന്നു.

Exit mobile version