Site icon Malayalam News Live

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോർട്ട്; മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്‌ഒ ഇന്ന് കണ്‍സർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും.

ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികള്‍ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

സംഭവത്തില്‍ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കും.

അതേസമയം, അപകടത്തില്‍ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉള്‍പ്പെടെ 12 പേർ ചികിത്സയിലാണ്.

Exit mobile version