കുമരകം : ആമ്പക്കുഴി ജംഗ്ഷനിൽനിന്നും കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ റ്റിവിഎസ് സ്‌കൂട്ടർ തിരുവനന്തപുരം വഞ്ചിയൂരിൽ നിന്നും പോലിസ് കണ്ടെത്തി. ആമ്പക്കുഴിയിൽ കട നടത്തുന്ന കുമരകം സ്വദേശി മണലേൽ ചാണ്ടിയുടെ സ്കൂട്ടറാണ് 7 ന് രാത്രി 8.30 ന് മോക്ഷണം പോയത്.
കടയടച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ ചാണ്ടി ചോറ്റുപാത്രം എടുക്കാൻ തിരികെ കടയിൽ കയറിയ സമയം സ്കൂട്ടറുമായി കള്ളൻ കടന്നു കളയുകയായിരുന്നു..
സിസി ടിവി പരിശോധിച്ചപ്പോൾ ഇല്ലിക്കൽ ഭാഗത്ത് കൂടി ഈ സ്‌കൂട്ടർ പോകുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വിദഗ്ദ തെരച്ചിലി
ലാണ് സ്‌കൂട്ടർ കണ്ടെത്തിയത്.
അഞ്ചു മാസങ്ങൾക്ക് മുമ്പ് ചാണ്ടി മകൾക്കു വേണ്ടി വാങ്ങിയ സ്കൂട്ടറാണ് മോക്ഷണം പോയത്. വഞ്ചിയൂരിൽ നിന്നും സ്കൂട്ടർ കണ്ടെത്തി പരിശാേധിച്ചപ്പോൾ ബോക്സിൽ നിന്നും കണ്ടെത്തിയ
സാധനങ്ങൾ സൂചിപ്പിക്കുന്നത് സ്കൂട്ടർ മോഷ്ടാവ് അമ്പലങ്ങൾ കേന്ദ്രീകരിച്ച് മാേഷണം പതിവാക്കിയ വ്യക്തിയാണെന്നാണ്. കുമരകം പോലീസ് വഞ്ചിയൂരിലേക്ക് പോയിട്ടുണ്ടെന്നും സ്കൂട്ടർ മോഷ്ടാവിനെ ഉടനെ കണ്ടെത്താനാകുമെന്നും കുമരകം എസ്എച്ച്ഒ കെ.ഷിജി പറഞ്ഞു
