Site icon Malayalam News Live

ശബരിമല സീസണിൽ കൂടുതൽ ട്രെയിൻ സർവീസ് നടത്തി മികച്ച വരുമാനമുണ്ടാക്കി കോട്ടയം സ്റ്റേഷൻ; തെലുങ്കാന, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി സർവീസ് നടത്തിയത് 50 സ്പെഷ്യൽ ട്രെയിനുകൾ

കോട്ടയം . ശബരിമല സീസണിൽ കുടുതൽ ട്രെയിൻ ഓടിച്ച് കോട്ടയം സ്റ്റേഷൻ മികച്ച വരുമാനമുണ്ടാക്കി.സ്പെഷ്യൽ ട്രെയിനുകളിൽ ഫിഫ്റ്റി അടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷൻ.

ഈ മണ്ഡല- മകര വിളക്ക് സീസണിൽ 50 സ്പെഷ്യൽ ട്രെയിനുകളാണു കോട്ടയം സ്റ്റേഷനിൽനിന്ന് ഷെഡ്യൂൾ ചെയ്തത്. ഇന്നലെ വരെ 45 ട്രെയിനുകൾ പുറപ്പെട്ടു. 5 ട്രെയിനുകൾ

കൂടി അടുത്ത ദിവസങ്ങളിൽ ഓടും. കഴിഞ്ഞ മണ്ഡല- മകര വിളക്ക് സീസണിൽ 40 ട്രെയിനുക ളാണു കോട്ടയത്ത് നിന്ന് ഓപ്പറേറ്റ് ചെയ്തത്. ഇക്കുറി 10 കൂടി തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങ ളിൽനിന്നാണു സ്പെഷ്യൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.

ഇരട്ടപ്പാത, സ്റ്റേഷൻ നവീകരണം എന്നിവ പൂർത്തിയായ കഴിഞ്ഞ സീസൺ മുതലാണു ശബരിമല സീസണിൽ കൂടുതൽ ട്രെയിനുകൾ കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചത്. 5

പ്ലാറ്റ്ഫോമു.കൾ കോട്ടയത്തുള്ളതും അനുകൂലമായി. ശബരിമല തീർഥാടകർക്കു മാത്രമായി ഉപ യോഗിക്കാൻ പിൽഗ്രിം സെൻ്റർ പ്രവർത്തിക്കുന്നതും കോട്ടയം സ്റ്റേഷനിലാണ്. കോട്ടയത്ത് എത്തുന്ന ട്രെയിൻ 2-3 മണിക്കൂറി
നുള്ളിൽ വൃത്തിയാക്കി വെള്ളം നിറച്ച് പുറപ്പെടാൻ സജ്ജമാക്കുന്നുണ്ട്.

Exit mobile version