Site icon Malayalam News Live

കോട്ടയം പുതുപ്പള്ളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ; ആറു പേർക്ക് പരിക്ക്

കോട്ടയം: പുതുപ്പള്ളി കന്നുവഴി വളവില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടം തെറ്റായ ദിശയിൽ വന്ന കാറില്‍ ഇടിക്കാതിരിക്കന്‍ ശ്രമിച്ചപ്പോള്‍.

ആറു യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനും. ഇന്നു
(ചൊവ്വാഴ്ച ) രാവിലെയായിരുന്നു അപകടം. കായംകുളത്തേക്കു പോയ പൊന്നൂസ് ബസിനു പിന്നില്‍ തിരുവല്ലയ്ക്കു പോവുകയായിരുന്ന കളത്തില്‍ ബസ് ഇടിക്കുകയായിരുന്നു.

അപകടകരമാം വിധം ഓവര്‍ടേക്ക് ചെയ്തുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ കായംകുളത്തേക്കു പോയ ബസ് വെട്ടിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കളത്തില്‍ ബസ് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആറു പേര്‍ക്കാണ് പരുക്കേറ്റത്. പലരുടെയും തലയ്ക്കാണു പരുക്കേറ്റത്. അപകടത്തില്‍ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസസ്ഥനായ അഭിലാഷിനും പരുക്കേറ്റു.

ബസിന്റെ പിന്‍ഭാഗത്തിരുന്ന അഭിലാഷ് അപകടത്തെ തുടർന്ന് ബസിന്റെ മുന്‍ഭാത്തേക്കു തെറിച്ചു വന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി. പത്തനംതിട്ട സ്വദേശി അനില്‍ എസ് പണിക്കരുടെ ഉടമസ്ഥതയില്‍ ഉള്ള കാറാണ് അപകടങ്ങള്‍ക്കു കാരണമെന്നു പറയുന്നു. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയി.

 

Exit mobile version