Site icon Malayalam News Live

കോട്ടയം പള്ളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച്, റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു.
തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version