Site icon Malayalam News Live

കോട്ടയം പാലായിൽ വീടുപണി നടക്കുന്നതിനിടെ ജെസിബി ഡ്രൈവർ ചായ കുടിക്കാൻ പോയ സമയം, ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥന് ജെസിബി മറിഞ്ഞ് ദാരുണാന്ത്യം

പാലാ : വീടുപണി നടക്കുന്നതിനിടെ ജെസിബി പ്രവർത്തിപ്പിച്ച ഗൃഹനാഥൻ അപകടത്തിൽ മരിച്ചു. കരൂർ കണ്ടത്തിൽ പോൾ ജോസഫ് (രാജു കണ്ടത്തിൽ – 60) ആണ് മരിച്ചത്.
വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിന് മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെ സി ബി വരുത്തിയത്. ഇന്നു രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റർ കാപ്പി കുടിക്കാൻ പോയി. ഇനിതിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയിൽ മറിഞ്ഞ് ഒരു റബർ മരത്തിനിടയിലേക്ക് വീണു.
മരത്തിനും ജെസിബിക്കും ഇടയിൽ അമർന്നാണ് മരണം സംഭവിച്ചത്. ഒരു . മണിക്കൂറോളം കഴിഞ്ഞ് പാലായിൽ നിന്ന് പോലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്.

ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈൽ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതിൽ കെട്ടാനാണ് ജെസിബി വിളിച്ചത്.

Exit mobile version