Site icon Malayalam News Live

കോട്ടയം പാലാ തൊടുപുഴ റൂട്ടിൽ നെല്ലപ്പാറ കുരിശുപള്ളിക്ക് സമീപം തടിലോറി മറിഞ്ഞ് അപകടം; വളവ് തിരിയുന്നതിനിടെ വാഹനം തലകീഴായി മറയുകയായിരുന്നു

പാലാ: പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ കുരിശുപള്ളിക്ക് സമീപം തടിലോറി മറിഞ്ഞ്‌ അപകടം

വലിയ തടികളുമായി മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നും തടി കയറ്റിയ ഭാഗം മാത്രമാണ് ഇറക്കത്തിലെ വളവിൽ മറിഞ്ഞത്.

കുരിശുപള്ളിക്ക് സമീപം വലത്തേക്കുള്ള വളവ് തിരിയുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു.

നെല്ലാപ്പാറ മുതൽ നിരവധി വളവുകളാണ് റോഡിൽ ഉള്ളത്.

ഈ വളവിൽ ഇതിനുമുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

നേരത്തെ ഇവിടെ വളവിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ചാണ് നിന്നത്.

 

Exit mobile version