Site icon Malayalam News Live

ഗവൺമെൻ്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ റാഗിങ്; കേസിൽ പ്രതികളെ പ്രത്യേകം ചോദ്യം ചെയ്യാൻ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം: കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റെജിൽജിത്ത്, എൻ വി വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും.

അഞ്ചുപേരെയും ഹോസ്റ്റൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചറിയും.

Exit mobile version