Site icon Malayalam News Live

നട്ടശ്ശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം; രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്; സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസെത്തി അന്വേഷണമാരംഭിച്ചു

കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദ്ദേഹം കാണ്ടത്തി.

രൂക്ഷമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.

ഉടനെ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. എസ് എച്ച് ഒ യു ശ്രീജിത്തിന്റെ നേതത്വത്തിൽ പോലീസ് എത്തിയിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

മാലിന്യം തള്ളുന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടന്ന് ചൂണ്ടിക്കാട്ടുന്നു.

പുറത്തു നിന്ന് വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് കരുതുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു.

ജില്ലയിലെ മിസിംഗ് കേസുകളും പരിശോധിക്കുന്നുണ്ട്.

Exit mobile version