Site icon Malayalam News Live

ബില്ലടച്ചില്ല, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് വൈക്കത്തെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി; ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു

വൈക്കം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന്‍റെ വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ വൈക്കം കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്.

ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇരുട്ടിലായി.

സെൻട്രലൈസ്ഡ് ആയാണ് ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Exit mobile version