Site icon Malayalam News Live

കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ വള്ളംകളി പ്രമാണിച്ച്, പാലത്തിൻ്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി; കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ആണ് നീക്കം ചെയ്തത്

കോട്ടയം: മനച്ചിലാറ്റിൽ കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.

പതിനാറാം തീയതി നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായാണ് ശുചികരണം.ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്.

ഒപ്പം ആറ്റിൽ അടിഞ്ഞുകൂടിയ എക്കലും നീക്കം ചെയ്യുന്നുണ്ട് ജെ സി ബി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ മാസങ്ങളായി അടിഞ്ഞുകൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്ത്

ആറ്റിലെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

നടപടി ഉണ്ടാക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.ഇപ്പോൾ വള്ളംകളി വന്നതോടെയാണ് നദിയിലെ മാലിന്യ നീക്കത്തിന് നടപടി സ്വീകരിച്ചത്.

Exit mobile version