Site icon Malayalam News Live

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ 4 ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു ; അടിയന്തിര സഹായം നൽകി; മകളുടെ ചികിത്സ ഏറ്റെടുക്കുമെന്നും മകന് ജോലി നൽകുമെന്നും മന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി.

ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version