Site icon Malayalam News Live

വൻ എംഡിഎംഎ വേട്ട; കോട്ടയം മൂലവട്ടം സ്വദേശിയായ 25 കാരൻ പിടിയിൽ; യുവാവ് പിടിയിലായത് ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് എത്തിയ ബസ്സിൽ നടത്തിയ പരിശോധനയിൽ

കോട്ടയം: കോട്ടയത്ത് വൻ എംഡി എം എ വേട്ട . ഒരാൾ പിടിയിൽ .
ബാംഗ്ലൂരിൽ നിന്നെത്തിയ ബസിൽ നിന്നാണ് പിടികൂടിയത്.

നഴ്‌സിങ് വിദ്യാർത്ഥി നാട്ടകം മൂലവട്ടം ചെറിയാക്കൽ സച്ചിൻ സാം (25) ആണ് പിടിയിലായത്.
ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തെത്തിയ ബസിലെ യാത്രക്കാരനായിരുന്നു സച്ചിൻ സാം . ജില്ലാ പോലീസ് മേധാവി

ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ്
ടീം (Dansaf team )ആണ്‌ റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോട്ടയം വെസ്റ്റ് സി ഐ കെ.ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലിസ് ടീം നേരത്തെ തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു.

ബാംഗ്ലൂർ ബസുകളിൽ വരുന്ന ചില യുവാക്കൾ ഇതിനു മുൻപും ലഹരിയുമായി പിടിയിലായിട്ടുണ്ട്.

 

Exit mobile version