Site icon Malayalam News Live

കോട്ടയത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

കോട്ടയം: നഗരത്തിൽ നിർത്തിയിട്ട കാറിനുളളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ബസേലിയസ് കോളജിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിലാണ് ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുടമാളൂർ സ്വദേശി ബിജു എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാർ ഉടമയുടെ മക്കളെ സ്കൂളിൽ കൊണ്ടു വിട്ടശേഷം ബസേലിയസ് കോളജിന് എതിർ വശത്തെ പെട്രോൾ പമ്പിനു സമീപം കാർ പാർക്കു ചെയ്യുകയായിരുന്നു.

രാവിലെ മുതൽ കാർ കിടക്കുന്നതു കണ്ട് പെട്രോൾ പമ്പ് ജീവനക്കാർ സിസിടിവി പരിശോധിച്ചു.
കാർ കൊണ്ടിട്ട ശേഷം ഡ്രൈവർ പുറത്തിറങ്ങി പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച ശേഷം നെഞ്ചു തിരുമ്മി കാറിലേക്ക് പോകുന്ന ദൃശ്യം സിസിടിവിയിൽ കണ്ടു.

തുടർന്ന് പമ്പ് ജീവനക്കാർ കാറിനടുത്തെത്തി . നോക്കിയപ്പോൾ ഒരാൾ കാറിനുള്ളിൽ കിടക്കുന്നതു കണ്ടു. വിവരം പോലിസിനെ അറിയിച്ചു. പോലീസ് എത്തി ആളെ ആശുപത്രിയിൽ

എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ .

Exit mobile version