Site icon Malayalam News Live

കോട്ടയത്ത് ലോഡ്ജിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്; മരണകാരണം വ്യക്തമല്ല; കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയം : ടി ബി റോഡിൽ പ്രവർത്തിക്കുന്ന മെട്രോ ലോഡ്‌ജിൽ നിന്ന് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊല്ലാട് സ്വദേശി റെജി എബ്രഹാമിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 21 നാണ് റെജി ലോഡ്‌ജിൽ മുറിയെടുത്തത്. രണ്ടു ദിവസത്തോളമായി മുറി തുറക്കാതെ വന്നതോടെ ലോഡ്‌ജിലെ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് മുറി തുറന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലാണ്, മരണകാരണം വ്യക്തമല്ല, സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version