Site icon Malayalam News Live

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണിക്കയുടെ വീണ് കൈക്കാരന് ദാരുണാന്ത്യം ; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോട്ടയം : കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് അറ്റകുറ്റപണിയ്ക്കിടെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം.
അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.

കുറുപ്പന്തറ കുറുപ്പം പറമ്പില്‍ ജോസഫാ (ഔസേപ്പച്ചൻ – 51) ണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച )ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും.

മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. മേല്‍ക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം.

 

Exit mobile version