Site icon Malayalam News Live

കോട്ടയം കുമരകത്ത് തകർന്നുകിടക്കുന്ന ഗവൺമെൻ്റ് ഹോസ്പിറ്റൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങി വാർഡ് മെമ്പറും നാട്ടുകാരും

കുമരകം: ഗവ: ആശുപത്രി റോഡ് തകർന്നിട്ട് നാളുകളേറെയായിട്ടുംപലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ ദിവ്യ ദാമോദരൻ നാട്ടുകാരുടെ സഹകരണത്തോടെ കത്തിയിരിപ്പ് സമരത്തിനാെരുങ്ങുന്നു.

കോണത്താറ്റ് പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും വൈക്കം ചേർത്തല എറണാകുളം ഉൾപ്പടെയുള്ള ദൂരദേശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്നത് ഈ റോഡിനെ ആശ്രയിച്ചാണ് .

റീ ബിൽഡ് കേരളയുടെ എസ്റ്റിമേറ്റിൽ തയ്യാറാക്കിയ ഈറോഡ് പലതവണ തകർന്നപ്പോൾ പഞ്ചായത്ത് അംഗം സ്വന്തം നിലയിൽ റോഡ് നന്നാക്കുകയായിരുന്നു പഞ്ചായത്തിൽ 7 .8 .2024-ൽ പ്രമേയം അവതരിപ്പിച്ച് നോട്ടീസ് നൽകി. 16.10.2024 –ൽ പഞ്ചായത്ത് കമ്മിറ്റിക്ക് കത്തും നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല ജില്ലാ കളക്ടർക്ക് 6.12.2024 തീയതി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല കുമരകത്തെയും ഈ വഴി ഉപയോഗിക്കുന്ന മുഴുവൻ ആൾക്കാരുടെയും

പൊതു ആവശ്യമായി പരിഗണിച്ച് ഈ വഴിക്ക് എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യാ ദാമോദരൻ വീണ്ടും പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകി ഇനിയും നടപടി ഉണ്ടാകാത്ത പക്ഷo പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പഞ്ചായത്ത് പടിക്കൽ പഞ്ചായത്ത് മെമ്പർ ദിവ്യാ ദാമോദരന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജെ സാബു അറിയിച്ചു

Exit mobile version