Site icon Malayalam News Live

രാവിലത്തെ ട്രെയിൻ യാത്രയിൽ ശ്വാസംമുട്ടണ്ട; കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും

കോട്ടയം : കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം സ്പെഷ്യല്‍ മെമു ഒക്ടോബർ ഏഴ് തിങ്കളാഴ്ച്ച മുതൽ ഓടിത്തുടങ്ങും.

രാവിലെ കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകളിലെ അനിയന്ത്രിത തിരക്കിന് ഇതോടെ ശമനുമുണ്ടാകും എന്നാണ് കരുതുന്നത്. ഇപ്പോഴിതാ, കൊല്ലം – കോട്ടയം – എറണാകുളം സ്പെഷ്യല്‍ മെമു ഓരോ സ്റ്റേഷനുകളിലും എത്തുന്ന സമയക്രമവും റയില്‍വെ പുറത്തുവിട്ടിരിക്കുകയാണ്.

രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച്‌ കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് എത്തി സർവീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമാണ് സ്‌പെഷ്യല്‍ മെമു സർവീസ് നടത്തുക.

കൊല്ലത്ത് നിന്നും എറണാകുളത്തേക്കുള്ള സർവീസ് (ട്രെയിൻ നമ്ബർ 06169)

കൊല്ലം – രാവിലെ 6:15

ശാസ്താംകോട്ട – 6: 34

കരുനാഗപ്പള്ളി – 6: 45

കായംകുളം – 6: 59

മാവേലിക്കര – 7: 7

ചെങ്ങന്നൂർ – 7: 18

തിരുവല്ല – 7: 28

ചങ്ങനാശ്ശേരി – 7: 37

കോട്ടയം – 7: 56

ഏറ്റുമാനൂർ – 8: 8

കുറുപ്പന്തറ – 8: 17

വൈക്കം റോഡ് – 8: 26

പിറവം റോഡ് – 8: 34

മുളന്തുരുത്തി – 8: 45

തൃപ്പൂണിത്തുറ – 8: 55

എറണാകുളം സൗത്ത് – 9: 35

എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് ( ട്രെയിൻ നമ്ബർ – 06170)

എറണാകുളം സൗത്ത് – 9: 50

തൃപ്പൂണിത്തുറ – 10: 7

മുളന്തുരുത്തി – 10: 18

പിറവം റോഡ് – 10: 30

വൈക്കം റോഡ് – 10: 38

കുറുപ്പന്തറ – 10: 48

ഏറ്റുമാനൂർ – 10: 57

കോട്ടയം – 11:10

ചങ്ങനാശ്ശേരി – 11: 31

തിരുവല്ല – 11: 41

ചെങ്ങന്നൂർ – 11:51

മാവേലിക്കര – 12: 3

കായംകുളം – 12: 13

കരുനാഗപ്പള്ളി – 12: 30

ശാസ്താംകോട്ട – 12: 40

കൊല്ലം – 13: 30

Exit mobile version