Site icon Malayalam News Live

ശക്തമായ കാറ്റും മഴയും; കോട്ടയം പനച്ചിക്കാട് വീടിന്റെ മേൽക്കൂര തകർന്നു

കോട്ടയം : ശക്തമായ കാറ്റിൽ  പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരംപാറ പാറയിൽ വീടിന്റെ മേൽക്കൂര തകർന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂരയിലുണ്ടായിരുന്ന ആസ്ബറ്റോസ് ഷീറ്റ്  30 മീറ്ററോളം അകലേക്ക് പറന്നു പോകുകയായിരുന്നു.

പാത്താമുട്ടം പാമ്പൂരംപാറ പാറയിൽ പി.ഐ. ബിജുവിന്റെ വീടാണ് കാറ്റത്ത് നശിച്ചത്. ഈ സമയം ബിജുവിന്റെ മകൾ ബിയാമോൾ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്.

കാറ്റത്ത് ഷീറ്റ് പറന്നു പോയതോടെ ബിയമോൾ ഓടി മാറിയത്തിനാൽ മറ്റ്‌ അപായമൊന്നും സംഭവിച്ചില്ല.

Exit mobile version