Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിൽ രാവിലെ പല്ലു തേയ്ക്കാനായി പുറത്തിറങ്ങിയ 70 കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലെ കിണറ്റിൽ നിന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ടെത്തിയത്

ഏറ്റുമാനൂർ: പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

പതിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ.

ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ തന്നെ

ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീടിന്റെ മുറ്റത്തേ കിണറിനുള്ളിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവിൽ

ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ

നടപടികൾ സ്വീകരിച്ചു. ഭാര്യ ശോഭ, മകൻ പ്രേംശങ്കർ

Exit mobile version