Site icon Malayalam News Live

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട്‌ ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നോബിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തെങ്കിലും സഹകരിക്കുന്നുണ്ടായിരുന്നില്ല. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.

 

Exit mobile version