Site icon Malayalam News Live

ഗതാഗത പ്രശ്നത്തിന് പരിഹാരം; കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയിൽ കോട്ടയം നഗരത്തിൽ പുതിയ ബൈപ്പാസ് നിർമ്മാണം; പ്രാഥമിക യോഗം ഇന്ന് കളക്ടറേറ്റിൽ ചേരും

കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം – ഡിണ്ടിഗൽ ദേശീയപാതയിൽ കോട്ടയം നഗരത്തിൽ പുതിയ ബൈപ്പാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റിൽ ചേരുമെന്ന് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

കോട്ടയം നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന കെ.കെ.റോഡ് വീതി കൂട്ടുമ്പോൾ വലിയ തോതിൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടിവരും. വ്യാപാര മേഖലയെ ഇത് വലിയ തോതിൽ ബാധിക്കും. അതിനാലാണ് ബൈപ്പാസ് എന്ന നിർദ്ദേശം ഉയർന്ന് വന്നിരിക്കുന്നത്.

കോടിമത മണിപ്പുഴയിൽ നിന്നാരംഭിച്ച് പാമ്പാടി വെള്ളൂർ എട്ടാംമൈലിലേക്ക് പുതിയ റോഡ് എന്നതാണ് നിർദ്ദേശം. 12.600 കിലോമീറ്റർ ദൂരവും 30 മീറ്റർ വീതിയുമാണ് റോഡ്.

Exit mobile version