Site icon Malayalam News Live

കോട്ടയം കഞ്ഞിക്കുഴിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിങ് അധ്യാപിക എക്സിബാ മേരി ജെയിംസിൻ്റെ സംസ്കാരം ഇന്ന് നടക്കും

കോട്ടയം: കഞ്ഞിക്കുഴിയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച്‌ മരിച്ച വടവാതൂർ സ്വദേശിനിയായ അധ്യാപികയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചിലമ്പ്രക്കുന്ന് ഇമ്മാനുവൽ ഫെയ്ത്ത് ഫെലോഷിപ് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

കഴിഞ്ഞ ദിവസം പുലർച്ചെ പിതാവിനൊപ്പം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു പോകവെയാണ് നഴ്സിങ് കോളേജ് അധ്യാപികയായ വടവാതൂർ തകിടിയേല്‍ എക്‌സിബാ മേരി ജെയിംസ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം.

കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫിസിനു മുന്നിലായിരുന്നു അപകടം. മലപ്പുറത്തെ നഴ്‌സിംങ് ട്യൂട്ടറായ എക്‌സിബാ അവധിയ്ക്കായാണ് നാട്ടിലെത്തിയത്. തിരികെ ജോലിയ്ക്ക് പോകുന്നതിനായി പിതാവിനൊപ്പം സ്‌കൂട്ടറില്‍ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു പോകുന്നതിനിടെയാണ് ദാരുണാന്ത്യം.

മാതാവ്: പരുത്തുംപാറ കുന്നേൽ കുഞ്ഞൂഞ്ഞമ്മ ജയിംസ്. സഹോദരി: ജിക്സ.

Exit mobile version