Site icon Malayalam News Live

മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യ മാതാവിനെയും അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി; നാലു വയസ്സുള്ള കുട്ടിയുടെ മുന്നിൽവച്ചാണ് പ്രതി അരും കൊലചെയ്തത്; കൊലയ്ക്ക് കാരണം പ്രതിയെ നിരന്തരം അവഗണിച്ചതിലുള്ള പ്രതികാരം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം :മറവൻന്തുരുത്തിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ അതി ദാരുണമായ സംഭവം പ്രതിയെ നിരന്തരം അവഗണിച്ചതിലുള്ള പ്രതികാരം മൂലം.
മറവൻതുരുത്ത്

ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം.
സംഭവത്തിൽ ശിവപ്രിയയുടെ ഭർത്താവ് വൈക്കം നേരെകടവ് സ്വദേശി നിതിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു . കൈക്ക് മുറിവേറ്റ നിതിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിതിനും ഭാര്യയുമായി കുറച്ചു നാളായി പിണങ്ങി കഴിയുകയാണ്. ഭാര്യയുടെ അമ്മയുടെ കൈ ഒടിഞ്ഞപ്പോൾ സഹായിക്കാനായി വീട്ടിലേക്ക് പോയതാണ് ശിവപ്രിയ .പിന്നീട് മടങ്ങിവന്നില്ല. ഇതേ ചൊല്ലി ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. ശിവപ്രിയയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ചതാണ്. അമ്മയും മകളും ചേർന്ന് തന്നെ അവഗണിക്കുകയാണന്ന് നിതിന് പരാതിയുണ്ടായിരുന്നു.
പപ്പടമുണ്ടാക്കി വിൽക്കുന്ന പണിയാണ് നിതിൻ ചെയ്യുന്നത്. ഭാര്യ ശിവപ്രിയ വൈക്കത്ത് ഒരു കടയിൽ സെയിൽസ് ഗേളാണ്. 4 വയസുള്ള ഒരു കുട്ടിയുണ്ട്. ഇടയ്ക്ക് നിതിൻ കുട്ടിയെ കാണാൻ വീട്ടിൽ എത്താറുണ്ട്.
ഇന്നലെ വൈകുന്നേരം നിതിൻ വീട്ടിലെത്തുമ്പോൾ ശിവപ്രിയയുടെ അമ്മ ഗീത വീട്ടിലുണ്ടായിരുന്നു.അവരുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് അവരെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഭാര്യ വരാൻ കാത്തിരുന്നു.

ഭാര്യ എത്തിയപ്പോൾ അവരെ വെട്ടിപരിക്കേൽപിച്ച ശേഷം കുട്ടിയുമായി പോവുകയായിരുന്നു എന്നാണ് നിതിൻ പോലീസിന് മൊഴി നൽകിയത്. ഗുരുതരമായി പരിക്കേറ്റ ശിവപ്രിയ രക്തം വാർന്നാണ് മരിച്ചത്. നാലുവയസുള്ള കുട്ടിയുടെ കൺമുന്നിലാണ് 2 കൊലകളും നടത്തിയത്.

കൊലയ്ക്കു ശേഷം നിതിൻ കുട്ടിയുമായി നേരേകടവിലുള്ള മാതൃസഹോദരിയുടെ വീട്ടിലെത്തി.ഷർട്ടിൽ ചോര പറ്റിയതിനെ കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ ഭാര്യയെയും അമ്മയെയും വെട്ടികൊന്നിട്ടാണ് വരുന്നതെന്നു പറഞ്ഞു.

ഉടൻ മാതൃസഹോദരിയുടെ മകനാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് എത്തി നിതിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നിതിൻ നാട്ടിൽ പൊതുവെ പാവമാണന്ന് പറയുന്നു. കുഴപ്പക്കാരനല്ല. പിന്നെന്താണ് കൊലയിലേക്ക് നയിച്ചതിന്റെ കാരണമെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഒന്നും അറിവായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പ്രതി നിതിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

തലയോലപ്പറമ്പ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version