Site icon Malayalam News Live

അയ്മനം പഞ്ചായത്തിൽ സ്ത്രീയുടെ അതിക്രമം; പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകൾ അടിച്ച് തകർത്തു; പഞ്ചായത്ത് ഓഫീസിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം; കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു

അയ്മനം: ഓരോ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി. ഒന്നും നടക്കാതെ വന്നപ്പോൾ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത് ഒരു സ്ത്രീ
അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സ്ത്രീയുടെ നേതൃത്വത്തിൽ ഒറ്റയാൾ അതിക്രമം നടത്തിയത് –

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ സ്ത്രീയാണ് അതിക്രമം നടത്തിയത്.

വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയത്.

പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിൻ ഗ്ലാസ് സ്ത്രീ അടിച്ചുതകർത്തു.

കൂടാതെ പഞ്ചായത്ത് ഓഫീസിലും അക്രമങ്ങൾ നടത്തി.

തടയാൻ സെക്യൂരിറ്റിയും, മറ്റു ജീവനക്കാരും ശ്രമിച്ചുവെങ്കിലും അതിക്രമത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു.

വിവരമറിഞ്ഞതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Exit mobile version