Site icon Malayalam News Live

കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി; രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

കോട്ടയം: കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു.
കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിച്ചു.

പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Exit mobile version