Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംങ് വിദ്യാർത്ഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്.

യുവാവ് മീനച്ചിലാറിൻ്റെ ഭാഗത്തു കൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ‌സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെകടർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘവും അഗ്നിരക്ഷാ സേനായുടെ സ്കൂബാ ഡൈവിംങ് സംഘവും പ്രദേശത്ത് നിരീക്ഷണം നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് ഉണ്ടായതിനെ തുടർന്ന് അന്ന് മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് ഞാറാഴ്ച രാവിലെ പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ മൃതദ്ദേഹം കണ്ടെക്കുകയായിരുന്നു.

Exit mobile version