Site icon Malayalam News Live

കോട്ടയത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച്‌ ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എം.സി റോഡില്‍ എസ്.എച്ച്‌ മൗണ്ട് ഭാഗത്ത് റോഡരികില്‍ നിർത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച്‌ കോഴിക്കോട് സ്വദേശി ആസാദ് ആണ് മരിച്ചത്.
പിക്കപ്പ് വാനിലെ ജീവനക്കാരനാണ് ആസാദ് .

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.

Exit mobile version