Site icon Malayalam News Live

കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 23ക്കാരനെ ‘കാപ്പ ചുമത്തി’ , ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം :യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി.
കടപ്ലാമറ്റം ഞരളപ്പുഴ ഭാഗത്ത് പാറയ്ക്കൽ വീട്ടിൽ റിജിൽ (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ മരങ്ങാട്ടുപള്ളി, ഏറ്റുമാനൂർ, മേലുകാവ് കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, കവർച്ച ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version