Site icon Malayalam News Live

കോട്ടയത്ത് നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി; ഇയാൾ കൊലപാതകം, അടിപിടി, കവർച്ച, മയക്കുമരുന്ന് വിൽപ്പന, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോട്ടയം : നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കൂടത്തേറ്റ് വീട്ടിൽ ബിനു കുര്യാക്കോസ് എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ തൃക്കൊടിത്താനം, മണർകാട്,ഗാന്ധിനഗർ, ചങ്ങനാശ്ശേരി, കായംകുളം, ചങ്ങനാശ്ശേരി എക്സൈസ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, അടിപിടി, കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Exit mobile version