Site icon Malayalam News Live

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കല്‍ ബ്ലോക്ക് നിർമാണത്തില്‍ വലിയ അപാകതയുണ്ട്; സർക്കാർ ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടും, ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്: മന്ത്രി മോൻസ് ജോസഫ്

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര സാഹചര്യമാണുള്ളതെന്നും ഈക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മോൻസ് ജോസഫ്.

ആശുപത്രിയിലെ പുതിയ സർജിക്കല്‍ ബ്ലോക്ക് നിർമാണത്തില്‍ വലിയ അപാകതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആഘോഷമായി ഉദ്ഘാടനം നടത്തുകയായിരുന്നു. കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രി നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആരോഗ്യ മന്ത്രി അടിയന്തരമായി ആശുപത്രി സന്ദർശിക്കണമെന്നും ജില്ലാ വികസന സമിതിയംഗം ടി.വി. സോണി ആരോഗ്യമന്ത്രി കെ മുരളീധരനോട് ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

10 വർഷക്കാലമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വികസനസമിതി യോഗം കൃത്യമായി ചേരാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനോ സാധിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളില്‍ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്താനുണ്ട്. പിജി വിദ്യാർഥികളുടെമേല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version