Site icon Malayalam News Live

കോട്ടയത്ത് യുവാക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

കോട്ടയം: യുവാക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വാകത്താനം തൃക്കോതമംഗലം ഹൈസ്കൂൾ ഭാഗത്ത് ശ്രീരാഗം വീട്ടിൽ ആദിത്യ രാജ്. ആർ (19), പുതുപ്പള്ളി കുമരംകോട് ഭാഗത്ത് ഈട്ടിക്കൽ വീട്ടിൽ അലൻ ആൻഡ്രൂസ് (19), മാങ്ങാനം പാലൂർപടി ഭാഗത്ത് പ്രേം നിവാസ് വീട്ടിൽ അക്ഷയ് പ്രേംകുമാർ (20), മാങ്ങാനം മക്രോണി ഭാഗത്ത് താനത്ത് വീട്ടിൽ ജിബിൻ മാത്യു (21),മാങ്ങാനം ആനത്താനം ഭാഗത്ത് കുന്നത്തിൽ വീട്ടിൽ റോഹൻ എബ്രഹാം (21), പുതുപ്പള്ളി ഉമ്മച്ചൻ സ്കൂൾ ഭാഗത്ത് കോയിക്കൽ വീട്ടിൽ ഷിമയോൺ കെ ഷിബു (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

24 ആം തീയതി രാത്രി 11 മണിയോടുകൂടി പുതുപ്പള്ളി ഭാഗത്തുള്ള ശിമയോണിന്റെ വീടിന് മുൻവശത്തുള്ള വഴിയിലേക്ക് ആദിത്യ രാജ്, ആൻഡ്രൂസ്, അക്ഷയ്, ജിബിൻ, റോഹൻ എന്നിവർ എത്തുകയും, ഷിമയോണുമായി ഇവർ വാക്കുതർക്കം ഉണ്ടാവുകയും പരസ്പരം ചീത്ത വിളിക്കുകയും, ഇരു കൂട്ടരും തമ്മിൽ വാക്കത്തിയും, പട്ടിക കഷണവും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന് രണ്ടാഴ്ച മുൻപ് ഇവർ പരസ്പരം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അങ്ങാടി ഭാഗത്ത് വച്ച് വഴക്കുണ്ടാവുകയും തുടർന്ന് ഇരുവിഭാഗവും പരസ്പരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഒത്തുതീർപ്പിനെന്നോണം ഇരുകൂട്ടരും തമ്മിൽ 24 ആം തീയതി വൈകിട്ട് കാണുകയും പരസ്പരം ചീത്ത വിളിച്ച് ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇരു കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ മാരായ ദിലീപ് കുമാർ കെ, അനിൽകുമാർ എ.എസ്, അനിൽകുമാർ കെ, സദക്കത്തുള്ള, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത് എ, വിപിൻ ബി, സുജിത്ത്, അനൂപ് വിശ്വനാഥ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

Exit mobile version