Site icon Malayalam News Live

കോട്ടയം ജില്ലയുടെ മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരൽത്തുമ്പിൽ; മൂന്ന് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു

കോട്ടയം: ജില്ലയുടെ മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരൽത്തുമ്പിൽ. 3 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്) സ്ഥാപിച്ചു.

വഴിക്കടവ് മിത്രനികേതൻ, മൂന്നിലവ് മേച്ചാൽ സിഎസ്ഐ പള്ളിക്ക് സമീപം, പൂഞ്ഞാർ‌ പാതാമ്പുഴ– അരുവിക്കൽചാൽ റോഡിന് സമീപം എന്നിവിടങ്ങളിലാണ് എഡബ്ല്യുഎസ് സ്ഥാപിച്ചിരിക്കുന്നത്.

ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. അടുത്ത ദിവസം മുതൽ വിവരം ലഭിക്കും. ഡിപ്പാർട്മെന്റ് ഓഫ് സ്പേസിന്റെ കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ), തിരുവനന്തപുരം എൻവയൺമെന്റൽ റിസോഴ്സ് റിസർച് സെന്റർ (ഇആർആർസി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചാണു പദ്ധതി നടപ്പാക്കുന്നത്.

കാംപൽ സയന്റിഫിക് ആണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. 5 ലക്ഷം രൂപയാണ് ഓരോ ഉപകരണത്തിനും ചെലവ്.

 

Exit mobile version