Site icon Malayalam News Live

കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്; കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തില്‍ ചെങ്ങന്നൂരില്‍ സ്വീകരണം

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് സര്‍വീസിന് ഇന്ന് മുതല്‍ ചെങ്ങന്നൂറില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഇതേ തുടര്‍ന്ന് ട്രെയിനിന്‍റെ സമയക്രമത്തിലും മാറ്റം വരുത്തി. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരില്‍ എത്തും. ചെങ്ങന്നൂരില്‍ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേത്യത്വത്തില്‍ ചെങ്ങന്നൂരില്‍ ഇന്ന് രാവിലെ ട്രെയിനിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതില്‍ മാറ്റമുണ്ടാകില്ല.

എന്നാല്‍, തൃശൂരിലും വന്ദേഭാരതിൻ്റെ സമയക്രമത്തില്‍ മാറ്റമുണ്ടാകും.

Exit mobile version