Site icon Malayalam News Live

കോട്ടയം നഗരസഭ വീണ്ടും യുഡിഎഫ് ഭരിക്കും: അധ്യക്ഷസ്ഥാനത്തേക്ക് എം.പി. സന്തോഷ് കുമാറിന് പ്രഥമ പരിഗണന

കോട്ടയം: കോട്ടയം നഗരസഭ വീണ്ടും യുഡിഎഫ് അധികാരത്തിലേക്ക്. ഫലമറിഞ്ഞ 49 വാർഡുകളിൽ 28 എണ്ണത്തിൽ വിജയിച്ച് യുഡിഎഫ് ഭരണത്തിലേക്ക് എത്തി.

എൽഡിഎഫിന് 14, എൻഡിഎ -6 മറ്റുള്ളവർ – 1എന്നിങ്ങനെയാണ് കക്ഷി നില

യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചയും ആരംഭിച്ചു.

കോൺഗ്രസിൻ്റെ മുതിർന്ന നേതാവും നിലവിലെ നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡറുമായ എം.പി. സന്തോഷ് കുമാറിന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. ഇദ്ദേഹം നഗരസഭാ ചെയർമാൻ കൂടിയാണ്.

Exit mobile version