Site icon Malayalam News Live

കനത്ത മഴയിൽ കോട്ടയം കളക്ടറേറ്റിന് സമീപം മരം വീണ് നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം മരം വീണ് നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു.

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്കാണ് മരം വീണത്.

അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് ഗതാഗതം പുനസ്ഥാപിക്കുകയാണ്.

Exit mobile version