Site icon Malayalam News Live

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളില്‍ പ്രവേശന വിലക്ക്; ഈരാറ്റുപേട്ട -വാഗമണ്‍ റോഡ് യാത്രയ്ക്ക് നിരോധനം

കോട്ടയം: ഈരാറ്റുപേട്ട – വാഗമണ്‍, മൂന്നാർ ഗ്യാപ്പ് റോഡ്, എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിച്ചതിനാല്‍ യാത്രകള്‍ക്ക് നിരോധനം.

കോട്ടയത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല അരുവി എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തി.

ജില്ലയില്‍ രാത്രി യാത്രയും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനവും വിലക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച്‌ ഉത്തരവായതായി കോട്ടയം ജില്ലാ കളക്ടറുടെ അറിയിപ്പ്.

Exit mobile version