കോട്ടയം: സെക്‌സ് ട്രേഡിംഗിന്റെ കുരുക്കില്‍ കോട്ടയത്തെ നിരവധി പെൺകുട്ടികളും ഉൾപ്പെട്ടതായി റിപ്പോർട്ട്.
കോട്ടയം നഗരമധ്യത്തിൽ ചാലുകുന്നിൽ പ്രവർത്തിക്കുന്ന സ്പായിൽ മസാജിങ്ങിന്റെ മറവിൽ മാംസക്കച്ചവടം നടക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുമരകം റോഡിൽ ചാലുകുന്നിൽ പഴയ ബുള്ളറ്റ് ഷോറൂമിന് സമീപം പ്രവർത്തിക്കുന്ന സ്പായിലും, ടി ബി റോഡിൽ കെഎസ്ആർടിസി കഴിഞ്ഞുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻ്റെ പുറകിലുമുള്ള സ്പാകളിൽ മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്.
ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കമുള്ളവർ സ്പാകളിൽ എത്തുന്നുണ്ട്.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ നിന്ന് ഉപരി പഠനത്തിനായും, ഇടത്തരം സ്ഥാപനങ്ങളിൽ ജോലിക്കായും കോട്ടയത്ത് എത്തി വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന പെൺകുട്ടികളാണ് ശരീര വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായാണ് പെൺകുട്ടികൾ സെക്സ് ട്രേഡിംഗിൻ്റെ ഭാഗമാകുന്നത്.
മണിക്കൂറിന് 5000 മുതൽ 7000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച് കൊടുക്കുകയോ ചെയ്യും. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ പറഞ്ഞുറപ്പിച്ച തുക സ്പാ ഓഫീസിൽ അടയ്ക്കണം. അടയ്ക്കുന്നതിൻ്റെ പകുതി തുക പെൺകുട്ടികൾക്കുള്ളതാണ്.
ഇവിടെ വിദ്യാർത്ഥിനികളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും സ്പാകളിൽ റെഡിയാണ്.
