Site icon Malayalam News Live

കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ പട്ടാപ്പകൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ കസ്റ്റഡിയിലെടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്

കോട്ടയം : നാഗമ്പടം ബസ് സ്റ്റാന്റിൽ പട്ടാപകൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ബസ് സ്റ്റാന്റിലൂടെ നടന്നു പോകുകയായിരുന്ന 16 കാരിയെയാണ് യുവാവ് കടന്നു പിടിച്ച് അപമാനിച്ചത്.

യാത്രക്കാർ നോക്കി നിൽക്കെയാണ് യുവാവ് അതികക്രമം കാട്ടിയത്. പെൺകുട്ടി ബഹളം വച്ചതോടെ പോലീസ് എത്തി. കോട്ടയം ഈസ്റ്റ് സി.ഐ.എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഏറെ നാളായി സ്റ്റാന്റിൽ മദ്യപാനികളും കഞ്ചാവ് വിൽപനക്കാരും വിലസുകയാണ്. യാണ്.

Exit mobile version