Site icon Malayalam News Live

രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്; രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ്; താപനില ഇനിയും ഉയരുമെന്ന് വിദഗ്ധർ

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 24ന് കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം.

താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു.

 

Exit mobile version