Site icon Malayalam News Live

കോട്ടയത്ത് കനത്ത മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്; മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ.

വെള്ളിയാഴ്ച ഉച്ചമുതലാണ് തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളില്‍ കനത്ത മഴ ആരംഭിച്ചത്.

പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്.

വ്യാഴാഴ്ചയും സമാനമായ രീതിയില്‍ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നിരുന്നു. മണിമലയാറ്റില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയും കനത്ത മഴ പെയ്തതോടെ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും കൈവഴികളില്‍ ജലനിരപ്പ് ഉയരുകയാണ്. തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാർമല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.

മൂന്നിലവ്-വാക്കാട് റോഡില്‍ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Exit mobile version