Site icon Malayalam News Live

പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താനും ശ്രമം; കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനുവിനെ(21) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി പുതുപ്പള്ളി കൈതേപ്പാലം ഭാഗത്തുള്ള ബാറിന് സമീപത്ത് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും സ്വകാര്യ ബാങ്കിന്റെ എടിഎമ്മും അടിച്ചുതകർത്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈസ്റ്റ് പൊലീസ് കാലേബ്, ജോഷ്വ എന്നിവരെ പിടികൂടി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിഥുൻ മനു കൂടി പൊലീസിന്റെ പിടിയിലായത്. ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച് യു.ശ്രീജിത്ത്, എസ്ഐമാരായ പ്രവീൺ പ്രകാശ്, കെ.എസ്.മനോജ് കുമാർ, ബി.മനോജ് കുമാർ, എഎസ്ഐ പ്രദീപ്കുമാർ, സിപിഒമാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Exit mobile version